സോജൻ ജേക്കബ് തിരുവനന്തപുരം :ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമായതോടെയാണ് സംസ്ഥാന പോലീസിന്റെ സൈബർ വിംഗ് ഇത്തരത്തിൽ പൊതുജനങ്ങൾക്കായി അറിയിപ്പ് നൽകിയിരിക്കുന്നത് .ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പലരീതിയിലാണ് തട്ടിപ്പ് സംഘങ്ങൾ പ്രയോഗിക്കുന്നത് .പോൺ വീഡിയോ കാണുന്നവരെ ട്രേസ് ചെയ്ത് ദേശീയ സൈബർ പോലീസിന്റെ ഭാഗമായി ഇത്തരത്തിലുള്ളവർക്ക് അറസ്റ്റ് വാറന്റ് ഉള്ളതായി മെയിൽ അയക്കുകയും ,തുടർന്ന് ഫോണിൽ കൂടി ഭീഷണി പെടുത്തി പണം ഈടാക്കുകയും ചെയ്യുക .പാർസൽ(മയക്കുമരുന്നും അനധികൃത സാധനങ്ങളും ) വന്നതായി വിവരം കൈമാറുകയും അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുക .വൻ ബിസിനസ് ഓഫറുകൾ നൽകി മൊബൈൽ വഴി ചെറിയ തുക അയക്കുവാൻ പറഞ്ഞു ,മൊബൈൽവഴി ഓ ടി പി അയച്ച് വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുക .വാട്ട് സാപ്പ് നമ്പർ ഹാക്ക് ചെയ്ത് അശ്ളീല ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു പണം തട്ടുക ….ഇത്തരത്തിൽ നിരവധി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഉന്നത വിദ്യാഭ്യാസമുള്ളവർ , ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാരായ വീട്ടമ്മമാർ വരെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട് .പലരും നാണക്കേടോർത്ത് സംഭവം പുറത്തു പറയാറില്ല .പലർക്കും തങ്ങൾ സ്വരുക്കൂട്ടി വീടുപണിയാണോ ,കുട്ടികളുടെ വിവാഹത്തിനോ ,വിദ്യാഭ്യാസത്തിനോ സമ്പാദിച്ചു വച്ച സമ്പത്താണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത് .തട്ടിപ്പുകൾ കൂടിയതിനാലാണ് സംസ്ഥാന പോലീസ് ബോധവൽക്കരണവും സൈബർ സെല്ലിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നത് .