പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി.

തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ പി,​വി. അൻവർ എം.എൽ.എ നടത്തിയ ആരോപണങ്ങളിൽ രൂക്ഷ വിമർശനമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ആരോപണങ്ങളിൽ വിശദീകരണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ഡി.ജി.പി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടിയത്.അൻവറിന്റെ ആരോപണങ്ങൾ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തീർത്തു എന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഡി.ജി.പിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

error: Content is protected !!