പക്ഷിപ്പനി:പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട:ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റു പക്ഷി ഉൽപന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും, പക്ഷികളുടെയും പക്ഷി ഉൽപന്നങ്ങളുടെയും കടത്തലും ജനുവരി 9 മുതൽ ഏഴു ദിവസത്തേക്ക് നിരോധിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണം. തിരുവല്ല തഹസിൽദാർ നിരോധനം ഉറപ്പാക്കണം. നിരോധിത മേഖലയിൽ നിരോധിത ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷ ഓഫീസർ ഉറപ്പാക്കണം.

6 thoughts on “പക്ഷിപ്പനി:പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!