എരുമേലിയിൽ നാളെയും ഞായറാഴ്ചയും(10 ,11 ) ഗതാഗതനിയന്ത്രണം 

എരുമേലി :എരുമേലിയിൽ ചന്ദനക്കുടവും പേട്ടകെട്ടും പ്രമാണിച്ച് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പടുത്തി ..ചന്ദനക്കുട ദിനമായ  ശനി   ഉച്ചക്ക് രണ്ടുമണിമുതലും പേട്ടകെട്ട് ദിനമായ ഞായർ രാവിലെ 9.30 മുതലും  ആയിരിക്കും ഗതാഗത നിയന്ത്രണം . യാതക്കാരും വാഹനങ്ങളും താഴെപറയുന്ന ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പോലീസ് അറിയിച്ചു .കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുരുവാമുഴി പെട്രോൾ പമ്പ് ജങ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് – പത്താലിപ്പടി (അമ്പലത്തിനു പുറകുവശം ) കരിമ്പിൻ തോട് ചെന്നു മൂക്കട വഴി പോകുക.​കാഞ്ഞിരപ്പള്ളി കുരുവാമുഴി ഭാഗത്തുനിന്നും എരുമേലി മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറമട -മഠം പടി വഴി പോകുക.​മുണ്ടക്കയം ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തതെയ്ക്ക് വരുന്ന വാഹനങ്ങൾ പ്രപ്പോസ് -MES- മണിപ്പുഴ വന്ന് ഇടത്തോട്ടുതിരിഞ്ഞ് കനകപ്പലം വന്നു പോകുക .​റാന്നി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മൂക്കട റബ്ബർ ബോർഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ചാരുവേലി -കരിക്കാട്ടൂർ സെന്റർ -പഴയിടം – ചിറക്കടവ് വഴി പോകുക .​പമ്പാവാലി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ MES COLLEGE JN -ൽ നിന്നും തിരിഞ്ഞ് പ്രപ്പോസ് -പാറമടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പോകുക​പമ്പാവാലി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ MES COLLEGE JN -ൽ നിന്നും തിരിഞ്ഞ് പ്രപ്പോസ്-പാറമട -പുലിക്കുന്ന് വഴി പോകുക .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!