വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തരുത് : വിവരാവകാശ കമ്മീഷണർ

വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ നഗരസഭകൾ വിമുഖത പ്രകടിപ്പിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകൾ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല വിവരാവകാശ അദാലത്തിൽ അദ്ദേഹം വ്യക്തമാക്കി.

മറുപടി നൽകാൻ കാലതാമസം വരുത്തി, തെറ്റായ വിവരങ്ങൾ നൽകി എന്നിങ്ങനെയുള്ള പരാതികളിലാണ് നടപടി. 

ഓഫീസിലുള്ള രേഖകൾ പട്ടിക തിരിച്ച് സൂചിക തയ്യാറാക്കി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസർമാർക്കുണ്ട്. ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടികളെടുക്കുമെന്ന് കമ്മീഷണർ പറഞ്ഞു.

അദാലത്തിൽ 36 പരാതികളായിരുന്നു പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ, ദേവസ്വം, തുറമുഖ വകുപ്പ്, പോലീസ്, ജി.എസ്.ടി, ലോട്ടറി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. ഇതിൽ 34 എണ്ണം തീർപ്പാക്കിയപ്പോൾ രണ്ടു പരാതികൾ മാറ്റി വെച്ചു. എട്ട് പരാതികളിൽ നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!