എരുമേലി : മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുട ആഘോഷത്തിന് നന്ദികുറിച്ച് കൊണ്ട് വൈകുന്നേരം 6.30ന് പള്ളി അങ്കണത്തിൽ മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർപനച്ചി കൊടി ഉയർത്തി. ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട്, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, വൈസ്പ്രസിഡന്റ് സലീം കണ്ണങ്കര,ജോ.സെക്രട്ടറി നിഷാദ്, ചന്ദനക്കുടം കമ്മിറ്റി കൺവീനർ നൈസാം.പി.അഷറഫ് പുത്തൻവീട്, ഹക്കീംമാടത്താനി, അനസ് പുത്തൻ വീട്, ഷഹനാസ് മേക്കൽ, അബ്‌ദുൽ നാസർ ചക്കാലക്കൽ, മുഹമ്മദ് ഷിഫാസ് കിഴക്കേതിൽ, സലീംപറമ്പിൽ,റജിചക്കാല, റജി വെട്ടിയാനി, അൻസാരിപാടിക്കൽ, പി.എ.ഇർഷാദ്, സി.എ.എം.കരീം, വാവരുടെ പ്രതിനിധി ആസാദ് താഴത്തുവീട് എന്നിവരും ശാഖമഹൽ ഭാരവാഹികളും ജമാഅത്ത് അംഗങ്ങളും വിവിധ സമുദായ അംഗങ്ങളും കോടിയേറ്റിന് പങ്കെടുത്തു.കൊടിയേറ്റിന്റെ പത്താം ദിവസമായ ജനുവരി 10 നാണ് ചന്ദനക്കുടം. ജനുവരി 11 ന് നടക്കുന്ന പേട്ടതുള്ളലിന് മുന്നോടിയാ യാണ് ചന്ദനക്കുടം നടത്തുന്നത്.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ. ചെണ്ടമേളം, ശിങ്കാരിമേളം, ജിണ്ട് കാവടി നിലക്കാവടി തമ്പോലം പോപ്പർ ഇവൻ്റ് എന്നിവ ചന്ദനക്കുടത്തിന് മാറ്റുകൂട്ടും.
