ഇരുമ്പൂന്നിക്കരയിലെ അഭിജിത്തിന്റെ തോൽവി ,ഭൂരിപക്ഷമുണ്ടായിട്ടും  കോൺഗ്രസിന് പ്രസിഡന്റ് പദവി ഇല്ലാതാക്കി ,ലൂയിസ്  എരുമേലി പിടിച്ച  217 വോട്ടുകൾ യൂ ഡി എഫ് തോൽവിക്ക് കാരണമായി 

എരുമേലി :ബി ജെ പി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റും മുൻ കോൺഗ്രസ് പ്രവർത്തകനുമായ ലൂയിസ് എരുമേലി സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇരുമ്പൂന്നിക്കരയിൽ മത്സരിച്ചത്  ഇരുമ്പൂന്നിക്കരയിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി അഭിജിത് എ എസ് ന്റെ പരാജയത്തിന് കാരണമായി .484 വോട്ടിനാണ് സി പി എം സ്ഥാനാർഥി എം വി ഗിരീഷ്‌കുമാർ വിജയിച്ചത് .അഭിജിത്ത് 432 വോട്ടുകൾ പിടിച്ചു .52 വോട്ടിനാണ് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥി പരാജയപ്പെട്ടത് .കോൺഗ്രസ് ,യൂ ഡി എഫ് വോട്ടുകൾ ലൂയിസ് പിടിച്ചെടുത്തതാണ് അഭിജിത്തിന്റെ പരാജയത്തിന് വഴി തെളിച്ചത് .ഉമിക്കുപ്പയിലെ കോൺഗ്രസ്   പട്ടികവർഗ  സ്ഥാനാർത്ഥിയും പരാജയപ്പെട്ടിരുന്നു .ഇതോടെ ശ്രീനിപുറത്തു നിന്നും വിജയിച്ച സി പി എം നോമിനി അമ്പിളിക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പായിരിക്കുകയാണ് .കോൺഗ്രസ് ബി ജെ പി യെ പിന്തുണക്കുകയില്ലല്ലോ ?ഇന്ന് മൂന്ന് മണിക്ക് മുക്കൂട്ടുതറ അസീസി കോംപ്ലക്സിൽ കൂടുന്ന കോൺഗ്രസ്സ് പാർലിമെന്റ്കമ്മിറ്റി  എരുമേലി പഞ്ചായത്ത്  പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് അറിയുന്നു . CPI (M)2 എം വി ഗിരീഷ് കുമാർ 484INC1 അഭിജിത്ത് എ എസ് 432IND ലൂയിസ് എരുമേലി 217

One thought on “ഇരുമ്പൂന്നിക്കരയിലെ അഭിജിത്തിന്റെ തോൽവി ,ഭൂരിപക്ഷമുണ്ടായിട്ടും  കോൺഗ്രസിന് പ്രസിഡന്റ് പദവി ഇല്ലാതാക്കി ,ലൂയിസ്  എരുമേലി പിടിച്ച  217 വോട്ടുകൾ യൂ ഡി എഫ് തോൽവിക്ക് കാരണമായി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!