സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: പട്ടിവർഗ വിഭാഗങ്ങളുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് (സെക്യുയർ അക്കോമൊഡേഷൻ ആന്റ് ഫസിലിറ്റി എൻഹാൻസ്‌മെന്റ്) പദ്ധതിയിലേയ്ക്ക് ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ളവരും 2006 ഏപ്രിൽ 1 ന് ശേഷം വീട് നിർമ്മിച്ചതും 2020 ഏപ്രിൽ 1 ന് ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന നിർമ്മാണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർ അവരുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നവംബർ 15 ന് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in ഫോൺ: 04862 222399

One thought on “സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!