ആലപ്പുഴ:മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും കടുത്ത നിലപാട് തുടരാനാണ് സിപിഐ തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചു. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നായിരിക്കും സിപിഐ മന്ത്രിമാര്‍ വിട്ടു നിൽക്കുക. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ ഉടലെടുത്ത വിവാദങ്ങൾക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂർ ഇരുവരും ചർച്ച നടത്തി.പിഎം ശ്രീയിൽ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സിപിഐയുടെ എതിർപ്പിനെ മറികടന്ന് പദ്ധതിയിൽ ഒപ്പുവച്ചതാണ് ബിനോയ് വിശ്വത്തെയും പാർട്ടിയെയും ചൊടുപ്പിച്ചത്.

അതേസമയം ബിനോയ് വിശ്വവുമായുള്ള ചർച്ചയ്ക്കു പിന്നാലെ സിപിഐയുടെ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ എന്നിവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ്
hgh bodybuilding cycle
References:
how much hgh per day, https://www.shebanglinux.Com/Members/woolcereal7/activity/14576,