എരുമേലി :നിർമല പബ്ലിക് സ്കൂളിൽ (ഇന്ന്) 25 ന് സഹോദയ ജില്ലാ തല സയൻസ് എക്സിബിഷൻ ഇൻസ്പെയർ – 2025. കോട്ടയം ജില്ല സഹോദയായുടെ നേതൃത്യത്തിലുള്ള 25 ഓളം സിബിഎസ്‌ഇ സ്കൂളുകളിൽ നിന്നായി 800 ലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.ഇന്ന് രാവിലെ ഒമ്പതിന് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കും. ഉച്ചക്ക് ഒന്ന് മുതൽ മൂന്ന് വരെ സയൻസ് എക്സിബിഷൻ ആരംഭിക്കും. പൊതുജനങ്ങൾക്കുൾപ്പടെ സൗജന്യമായാണ് പ്രവേശനം.

എരുമേലി നിർമല സ്കൂളിൽ ആദ്യമായാണ് ഇത്തരത്തിലൊരുടെ സയൻസ് എക്സിബിഷൻ നടത്തുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കലാപ്രതിഭകളായ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പത്ത് പ്രധാന മത്സരങ്ങളും പരിപാടിയിൽ നടക്കും. കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ നടന്ന സയസൻസ് എക്സിബിഷനിൽ എരുമേലി നിർമല സ്കൂൾ സംസ്ഥാന തലത്തിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു.
QQ88 thương hiệu uy tín