പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണം. 17.9 കോടി രൂപ അനുവദിച്ചു.എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമ്മാണത്തിന് 4 കോടി

മുണ്ടക്കയം:പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ , ഇവയ്ക്ക് കീഴിലുള്ള സബ് സെന്ററുകൾ എന്നിങ്ങനെ 20 ആരോഗ്യ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് മുഖേന എൻ.എച്ച്. എം ഫണ്ടിൽനിന്നും 17.9 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെട്ടിട നിർമാണങ്ങൾക്കായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും സമർപ്പിച്ച എല്ലാ പ്രൊപ്പോസലുകളും അംഗീകരിക്കപ്പെട്ടതായും എംഎൽഎ കൂട്ടിച്ചേർത്തു. താഴെപ്പറയുന്ന ആശുപത്രികൾക്കാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചിട്ടുള്ളത്. എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമ്മാണത്തിന് 4 കോടി രൂപയും, അതിന് കീഴിലായി കാളകെട്ടി (അഴുത) സബ് സെന്ററിന് 55 ലക്ഷം രൂപയും , കനകപ്പലം സബ് സെന്ററിന് 55 ലക്ഷം രൂപയും, പൂഞ്ഞാർ തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെയിൻ സെന്റർ കെട്ടിട നിർമ്മാണത്തിന് 1.43 കോടി രൂപയും, അതിനോടനുബന്ധിച്ച് സബ് സെന്ററിന് 55 ലക്ഷം രൂപയും , അതിന് കീഴിലായി കുന്നോന്നി, പെരിങ്ങളം എന്നിവിടങ്ങളിൽ സബ് സെന്ററിന് 55 ലക്ഷം രൂപ പ്രകാരവും , പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.43 കോടി രൂപയും, കൂട്ടിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലായി ഇളംകാട് സബ് സെന്ററിന് 55 ലക്ഷം രൂപയും, ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് 1.43 കോടി രൂപയും, അതിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട സബ് സെന്ററിന് 55 ലക്ഷം രൂപയും , കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കോരുത്തോട് മെയിൻ സെന്ററിന് 55 ലക്ഷം രൂപയും , മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പറത്താനം ( എംസി മുണ്ടക്കയം ) സബ് സെന്ററിന് 55 ലക്ഷം രൂപയും, മുണ്ടക്കയം കുടുംബാരോഗിക കേന്ദ്രത്തിന് കീഴിൽ ഇഞ്ചിയാനി സബ് സെന്ററിന് 55 ലക്ഷം രൂപയും, പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പാലമ്പ്ര സബ് സെന്ററിന് 55 ലക്ഷം രൂപയും, പൂഞ്ഞാർ ജി.വി രാജ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ചേന്നാട് സബ് സെന്ററിന് 55 ലക്ഷം രൂപയും , തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ കല്ലം സബ് സെന്ററിന് 55 ലക്ഷം രൂപ, ഒറ്റയീട്ടി സബ് സെന്ററിന് 55 ലക്ഷം രൂപ എന്നീ പ്രകാരവും തിടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെയിൻ സെന്ററിനോട് അനുബന്ധിച്ച് സബ് സെന്ററിന് 55 ലക്ഷം രൂപ പിണ്ണാക്കനാട് സബ് സെന്ററിന് 55 ലക്ഷം രൂപ എന്നീ പ്രകാരവുമാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിർമ്മാണങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകൾക്ക് ശേഷം ടെൻഡർ നടപടികൾ സ്വീകരിച്ച് 20 കെട്ടിടങ്ങളുടെയും നിർമ്മാണങ്ങൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

2 thoughts on “പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണം. 17.9 കോടി രൂപ അനുവദിച്ചു.എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമ്മാണത്തിന് 4 കോടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!