കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ ബാങ്കുകളുടെ സംഗമം

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പണത്തിനായി നെട്ടോട്ടമോടേണ്ടതില്ല. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 23.10.2025 വ്യാഴം രാവിലെ 10 മണി മുതല്‍ താലൂക്കിലെ വിവിധ ബാങ്കുകളുടെ സംഗമം സംഘടിപ്പിക്കുന്നു. പ്രൊജക്ടും, എസ്റ്റിമേറ്റുമായി എത്തുന്ന സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്‍റേയും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റേയും സഹായത്തോടെ വിവിധ ബാങ്കുകളില്‍ നിന്നും ലോണും സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങളും സ്പോട്ടില്‍ വെച്ച് തന്നെ നല്‍കപ്പെ ടുകയാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിക്കുന്ന ബാങ്കേഴ്സ് മീറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഉല്ഘാടനം ചെയ്യും. ജില്ലാ വ്യവസായ വകുപ്പ് മേധാവി രാകേഷ് വി.ആര്‍., ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ രാജു ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബിഡി.ഒ. സജീഷ് എസ്, താലൂക്ക് വ്യവസായവകുപ്പ് കെ .കെ. ഫൈസല്‍, ലോറന്‍സ് മാത്യൂ, യദു കെ മണി, പി.കെ. പോള്‍, അമല്‍ തോമസ്, ചന്ദ്രന്‍ പി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പുതിയതും പഴയതുമായ സംരംഭകര്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!