കൊച്ചി: കെട്ടിട ഉടമസ്ഥത മാറുന്നതിന് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഇടപ്പള്ളി മേഖലാ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലച്ചനെയും റവന്യൂ ഇൻസ്പെക്ടർ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠനെയും വിജിലൻസ് സംഘം പിടികൂടി.
മേഖലാ ഓഫീസ് പരിധിയിൽ വരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റി നൽകുന്നതിന് കഴിഞ്ഞ മേയിൽ ഉടമസ്ഥൻ ഇടപ്പള്ളി സ്വദേശിയായ അഭിഭാഷകൻ മുഖേന ഓൺലൈനിലൂടെ അപേക്ഷ നൽകിയിരുന്നു.
ലാലച്ചൻ 5,000 രൂപയും മണികണ്ഠൻ 2,000 രൂപയും കൈക്കൂലി ആവശ്യപ്പെടുകയും ഇത് ഉച്ചയ്ക്കുശേഷം ഓഫീസിലെത്തി നേരിട്ടെത്തി നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇൗ വിവരം അഭിഭാഷകൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരുകയായിരുന്നു.
കെട്ടിടനിർമാണ പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടറെ മേയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിടം പുതുക്കിപ്പണിത ഭാഗം റെഗുലറൈസ് ചെയ്യുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യൂ വിഭാഗം ക്ലാർക്കിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ഇടപ്പള്ളി മേഖലാ ഓഫീസിലെ സൂപ്രണ്ടിന്റെ മുറിയിൽെവച്ച് പരാതിക്കാരനിൽ നിന്ന് 7,000 രൂപ വാങ്ങുമ്പോൾ ഇരുവരെയും പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
**glpro**
glpro is a natural dietary supplement designed to promote balanced blood sugar levels and curb sugar cravings.
**sugarmute**
sugarmute is a science-guided nutritional supplement created to help maintain balanced blood sugar while supporting steady energy and mental clarity.