തിരുവനന്തപുരം : 2025 ഒക്ടോബർ 14
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് (മൈ ഭാരത് ) ഭരണം, വികസനം, പൊതുസേവനം ഉൾപ്പെടുന്ന രംഗങ്ങളിൽ യുവതലമുറയുടെ നേതൃ പാടവം വളർത്തുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ത്രിദിന തീവ്ര നേതൃത്വ പരിശീലന പരിപാടിയായ ഫ്യൂച്ചർ യൂത്ത് ലീഡേഴ്‌സ് ബൂട്ട് ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. യുവജനങ്ങളിൽ നേതൃത്വം, ആശയവിനിമയം തീരുമാനമെടുക്കൽ, തുടങ്ങിയ കഴിവുകൾ ശക്തിപ്പെടുത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം ജില്ലക്കാരായ 15-29 നും ഇടയിൽ പ്രായമുള്ള ഊർജ്ജസ്വലരായ യുവജനങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ശ്രീമതി ആതിര: 9526855487, ശ്രീ സുഹാസ് എൻ- 9945038684 , mybharatthiruvannathapuram[at]gmail[dot]com.
