പാലക്കാട്: വിദ്യാർഥിനിക്കെതിരെ കെഎസ്ആർടിസി ബസിൽ അതിക്രമം. കെഎസ്ആർടിസി ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി സ്വദേശി ടി. പ്രദീപിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ് സംഭവം. കണ്ടക്ടറുടെ തൊട്ടടുത്തുള്ള സീറ്റിലായിരുന്നു പെൺകുട്ടിയ ഇരുന്നത്. സീറ്റിലിരിക്കെ കണ്ടക്ടർ തൊട്ട് സമീപത്തിരുന്ന് മോശമായ രീതിയിൽ സമീപിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്നാണ് തൃശ്ശൂർ സ്വദേശിയായ 19-കാരി നൽകിയ പരാതി.
പെൺകുട്ടി പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. തുടർന്ന് പട്ടാമ്പിയിൽ വെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.