“എത്രയെടുത്താലും തീരാത്ത ഖനിയായി അക്ഷയ മാറട്ടെ ” ജയരാജ് വാര്യർ 

തൃശൂർ :

“എത്രയെടുത്താലും തീരാത്ത ഖനിയായി അക്ഷയ മാറട്ടെ ” യെന്ന്  ജയരാജ് വാര്യർ .  അക്ഷയ സംഭകരുടെ കൂട്ടായ്മയിൽ രൂപമെടുത്ത  ഇ വോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് വാർഷിക പൊതുയോഗവും ,അക്ഷയ ന്യൂസ് കേരളാ ബിസിനസ് മീറ്റും തൃശ്ശൂരിൽ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം  .കമ്പനി മാനേജിംഗ്  ഡയറക്ടർ ജഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ചു .കേരളത്തിളങ്ങോളമുള്ള അക്ഷയ സംരംഭകരായ ഷെയർ ഉടമകൾ പങ്കെടുത്തു .അക്ഷയ ന്യൂസ് കേരളാ ചീഫ് എഡിറ്റർ സോജൻ ജേക്കബ് ,കമ്പനി ഡയറക്ടർമാരായ സോണി ആസാദ് ,സൂരജ് ,പ്രമോദ് റാം , രാജേഷ് വി പി ,നിഷാന്ത് സി വൈ ,പ്രജീഷ് എൻ കെ ,റാഷിക്ക് പൂക്കോം ,മനോജ് സി തോമസ് ,ഷാജഹാൻ പി ,നിസാർ മാടത്തിങ്കൽ  എന്നിവർ ചർച്ചകൾക്ക് നേത്രത്വം നൽകി .

ഇ ഗവെർണസ് സംസ്ഥാന അവാർഡ് ജേതാക്കളായി യഥാക്രമം ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടിയ അക്ഷയ സംരംഭകരായ രാജേഷ് വി പി ചാത്തമംഗലം ,അനുരാജ്  പി വി ആലപ്പുഴ ,കൊച്ചന്നാമ്മ കുര്യൻ പത്തനംതിട്ട എന്നിവരെ പ്രമുഖ അഭിനേതാവും ഹാസ്യതാരവുമായ ജയരാജ് വാര്യർ ആദരിച്ചു ,ക്യാഷ് അവാർഡും കൈമാറി .

കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശ്രമത്തിൽ അന്താരാഷ്ട്ര അംഗീകാരം ലഭ്യമായ  പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ബൈജു ലക്ഷ്മിയെയും അക്ഷയ ന്യൂസ് കേരള ബിസിനസ് മീറ്റിൽ ജയരാജ് വാര്യർ ആദരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!