തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്‍പാകെ ഹാജരാകും. ശരീരത്തിൽ വയര്‍ കുടുങ്ങി കിടക്കുന്നതുകൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരുന്നത്.
ശ്വാസം മുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്.ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം. സുമയ്യയുടെ ആരോഗ്യാവസ്ഥ മെഡിക്കല്‍ ബോര്‍ഡ് ഒരിക്കല്‍ കൂടി പരിശോധിക്കുകയും തുടര്‍ചികില്‍സയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യും.
2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്.
best anabolic steroid stack
References:
qa.gozineha.ir