വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ: മെഗാ തൊഴിൽ മേള ഞായറാഴ്ച

കോട്ടയം: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് ഒക്ടോബർ അഞ്ച് (ഞായറാഴ്ച) കോട്ടയം ബസേലിയസ് കോളജിൽവച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
രാവിലെ 9.30ന് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും.

പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെയും ഇതരപ്രദേശങ്ങളിലെയും യുവജനങ്ങൾക്കു തൊഴിലവസരം ഒരുക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള മേളയിൽ മുപ്പതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. സ്ഥാപനങ്ങളുടെ
റിക്രൂട്ട്‌മെന്റ് മേധാവികളുമായി കൂടിക്കാഴ്ച, തൊഴിൽ അന്വേഷകർക്കുള്ള കൗൺസിലിംഗ്, പരിശീലന സെഷനുകൾ, നേരിട്ടുള്ള ഇന്റർവ്യൂ അവസരങ്ങൾ എന്നിവ മേളയുടെ ഭാഗമാകും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ഡ്വ. കെ. ഫാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽ.എ.മാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജല്ലാ കളക്ടർ ചേതൻ കുമാർ മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ സുജാത സുശീലൻ, പൊന്നമ്മ ചന്ദ്രൻ, വി. ടി. സോമൻകുട്ടി, സീന ബിജു നാരായണൻ, ആനി മാമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എം.ചാണ്ടി, സിബി ജോൺ, ധനുജാ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. കെ. വൈശാഖ്, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു പുതുപ്പറമ്പിൽ, ഷീലമ്മ ജോസഫ്, ജെയിംസ് പുതുമന, സുജാത ബിജു, ദീപ ജീസസ്, റേച്ചൽ കുര്യൻ, ഇ.ആർ.സുനിൽകുമാർ, ലിസമ്മ ബേബി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, വിജ്ഞാനകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനൂപ് ചന്ദ്രൻ, കെ.ജി. പ്രീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്, ബസേലിയസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ്, എച്ച്. ആർ. മേധാവി പ്രൊഫ. താര എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!