ചരിത്രഗവേഷണത്തിന് ഐസിഎച്ച്ആര്‍ ഫെലോഷിപ്പുകള്‍; അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി : ന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) 2025-’26 ലെ സീനിയര്‍ അക്കാദമിക് ഫെലോഷിപ്പ് (എസ്എഎഫ്), പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് (പിഡിഎഫ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എസ്എഎഫ്: 50 വയസ്സെങ്കിലും വേണം. കുറഞ്ഞത് 15 വര്‍ഷത്തെ ടീച്ചിങ്/റിസര്‍ച്ച് പരിചയം. പിയര്‍ റിവ്യൂഡ് ജേണലുകളില്‍/പ്രശസ്തമായ ജേണലുകളില്‍ കുറഞ്ഞത് 10 ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ വേണം. ഒരു സ്റ്റാന്‍ഡേഡ് ബുക്ക്/രണ്ടു ഗവേഷണ പ്രോജക്ടുകള്‍ എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കണം. രണ്ടുവര്‍ഷത്തേക്ക് പ്രതിമാസ ഫെലോഷിപ്പ് 44,000 രൂപ, വാര്‍ഷിക കണ്ടിന്‍ജന്‍സി ഗ്രാന്റ് 44,000 രൂപ.

പിഡിഎഫ്: ഗവേഷണത്തില്‍ മികവ് പ്രകടിപ്പിച്ച ചരിത്രത്തിലോ സമാനമേഖലകളിലോ പിഎച്ച്ഡി നേടിയിട്ടുള്ളവരോ, തത്തുല്യതലത്തില്‍ ഗവേഷണം നടത്തിയിട്ടുള്ളവരോ ആകണം. ഒരു മുതിര്‍ന്ന സ്‌കോളറുടെ കീഴില്‍ അംഗീകൃത സ്ഥാപനത്തിലോ സര്‍വകലാശാലയിലോ അംഗീകൃത ഗവേഷണ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. പ്രശസ്തമായ സര്‍വകലാശാലയുമായോ സ്ഥാപനവുമായോ അഫിലിയേഷന്‍ വേണം. രണ്ടുവര്‍ഷത്തേക്ക് പ്രതിമാസ ഫെലോഷിപ്പ് 30,800 രൂപ. വാര്‍ഷിക കണ്ടിന്‍ജന്‍സി ഗ്രാന്റ് 22,000 രൂപ.

രണ്ടിന്റെയും വിശദ വിജ്ഞാപനങ്ങള്‍ അപേക്ഷാ മാതൃകകള്‍ എന്നിവ ICHR fellowships -ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കണം.പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും (ഹാര്‍ഡ് കോപ്പി) ‘മെമ്പര്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്, 35, ഫിറോസ്ഷാ റോഡ്, ന്യൂഡല്‍ഹി -110001’ എന്ന വിലാസത്തില്‍ അയക്കണം.

അപേക്ഷയുടെ/രേഖകളുടെ സോഫ്റ്റ് കോപ്പി ഇ-മെയിലില്‍ അയക്കണം (എസ്എഎഫ്: ichr.saf@gmail.com | പിഡിഎഫ്: dd.pdf@ichr.ac.in). ഹാര്‍ഡ് കോപ്പി, സോഫ്റ്റ് കോപ്പി എന്നിവ നിശ്ചിത വിലാസത്തില്‍ ലഭിക്കേണ്ട അവസാന തീയതി 2025 ഒക്ടോബര്‍ 10.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!