ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

കൊച്ചി : സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം മദ്യ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കില്ല. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം

One thought on “ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

  1. ഗാന്ധി ജയന്തി അവധിയോടെയുള്ള രണ്ട് ദിവസം എനിക്ക് വളരെ ആഹ്ലാദകരമാണ്! ഡിജിറ്റല്‍ ഇടപാടുകളില്ലാത്തതിനാൽ കണ്ണുകൾ കീറിപ്പിടിക്കേണ്ടതില്ല. പണം സൂക്ഷിക്കുകയെന്നത് നല്ലതാണെങ്കിലും, അതിന് മാത്രമേ അവധിയുണ്ടാകൂ എന്നു പറയാം. ബുധനാഴ്ചയും വ്യാഴാഴ്ചയും മദ്യശാലകളും അവസാനിക്കുന്നത് കൂടി കാലത്തിന്റെ പഴക്കം തോറ്റുകാണും. ഹാ-ഹാ! പിന്നീട് എത്തും കാത്തിരിക്കും.tải đồng hồ đếm ngược

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!