കൊച്ചി: സംസ്ഥാനത്ത് വീണ്ടും ചരിത്രംകുറിച്ച് സ്വർണവില. വൻ കുതിപ്പോടെ പവന് 85,000 കടന്നു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 85,360 രൂപയിലും ഗ്രാമിന് 10,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.