എരുമേലി :നവരാത്രി ദിവസം ഡി ജി പി യോഗേഷ് ഗുപ്തയും പത്നിയും എരുമേലി ശ്രീ പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനിൽ ദർശനം നടത്തി. അഞ്ച് വർഷം സിബിഐയിലും ഏഴ് വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും (ഇഡി) അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അഴിമതിയും കുംഭകോണങ്ങളും കൈകാര്യം ചെയ്യുന്നതിലെ മികവിന് യോഗേഷിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു. ഇഡിയുടെ ഈസ്റ്റേൺ സ്‌പെഷ്യൽ ഡയറക്ടറായിരിക്കെ, രാജ്യത്തെ പിടിച്ചുകുലുക്കിയതും ഉന്നത രാഷ്ട്രീയക്കാരെ ജയിലിലടച്ചതുമായ ശാരദ, റോസ് വാലി, സീഷോർ ചിട്ടി കുംഭകോണങ്ങൾ, നാരദ കൈക്കൂലി ടേപ്പ്, ബേസിൽ നിക്ഷേപ കുംഭകോണ കേസുകൾ ഗുപ്ത അന്വേഷിച്ചു.ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്തയെ സ്ഥലം മാറ്റി റോഡ് സുരക്ഷാ കമ്മീഷണറായി കഴിഞ്ഞദിവസം സർക്കാർ നിയമിച്ചിരുന്നു .
1993 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2030 ഏപ്രിൽ വരെ സേവനമുണ്ട്. മുംബൈ സ്വദേശിയാണ്


KLIK