തിരുവനന്തപുരം : 2025 സെപ്തംബർ 24

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിമാലി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി മാജിക് ഷോ സംഘടിപ്പിച്ചു. മജീഷ്യൻ ആർ. സി ബോസ് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ശോഭ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, സി.ബി.സി ഉദ്യോഗസ്ഥ ഹനീഫ് എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 24 മുതൽ 26 വരെ അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ഗവൺമെൻ്റ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് മാജിക് സംഘടിപ്പിച്ചത്.