റി​ക്കാ​ർ​ഡ് കൊ​ടു​മു​ടി​യി​ൽ കാ​ലി​ട​റി സ്വ​ർ​ണം; 85,000 രൂ​പ​യ്ക്ക​രി​കെ ത​ന്നെ

കൊ​ച്ചി : ഇ​ര​ട്ട​ക്കു​തി​പ്പു​ക​ൾ​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഇ​ന്ന് പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 84,600 രൂ​പ​യി​ലും ഗ്രാ​മി​ന് 10,575 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 25 രൂ​പ താ​ഴ്ന്ന് 8,700 രൂ​പ​യി​ലെ​ത്തി.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സ്വ​ർ​ണ​വി​ല 77,000 ക​ട​ന്ന​ത്. പി​ന്നീ​ട്, മൂ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 78,000 രൂ​പ പി​ന്നി​ട്ടു. ആ​റി​ന് 79,000 ക​ട​ന്ന സ്വ​ർ​ണ​വി​ല ഒ​മ്പ​തി​ന് 80,000 രൂ​പ​യും പ​ത്തി​ന് 81,000 രൂ​പ​യും 16ന് 82,000 ​രൂ​പ​യും പി​ന്നി​ട്ടു. വ​ൻ​കു​തി​പ്പ് ദൃ​ശ്യ​മാ​യ 23ന് ​ര​ണ്ടു​ത​വ​ണ​യാ​യി 1,920 രൂ​പ കൂ​ടി​യ​തോ​ടെ ഒ​രേ ദി​വ​സം 83,000 രൂ​പ​യും 84,000 രൂ​പ​യും പി​ന്നി​ട്ട് ച​രി​ത്രം​കു​റി​ച്ചു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഏ​പ്രി​ൽ 11ന് 69,000 ​രൂ​പ​യും പി​ന്നാ​ലെ 12ന് 70,000 ​രൂ​പ​യും പി​ന്നി​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ സ്വ​ർ​ണ​വി​ല ര​ണ്ട് ത​വ​ണ​ക​ളി​ലാ​യി ഉ​യ​ർ​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​വ​ന് 920 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്ന​തോ​ടെ ഉ​ച്ച​യ്ക്ക് 1000 രൂ​പ വ​ർ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പ​വ​ൻ​വി​ല ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 83,000 രൂ​പ​യും 84,000 രൂ​പ​യും ഭേ​ദി​ച്ച​തും ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി സ്വ​ർ​ണ​വി​ല 680 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!