ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ അവറാന്‍- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബോംബെ പോസിറ്റീ’വിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരുദിവസം പിന്നിടുമ്പോള്‍ രണ്ടുമില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ടീസര്‍ നേടിയത്. ഉണ്ണി മൂവീസിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ കെ.പി. നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവന്‍ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രഗ്യ നാഗ്രയാണ് ചിത്രത്തിലെ നായിക. നേരത്തെ ലുക്മാന്‍, പ്രഗ്യ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ ‘തൂമഞ്ഞുപോലെന്റെ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവരികയും മികച്ച പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി.ജി. രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദര്‍ പാണ്ഡ്യന്‍, സുധീര്‍, അനു നായര്‍, ജയകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ആക്ഷന്‍, ത്രില്‍, പ്രണയം എന്നിവയെല്ലാം ഉള്‍പ്പെടുത്തി എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ആകാംക്ഷയുണര്‍ത്തുന്ന ഇന്‍വെസ്റ്റിഗേഷനും ചിത്രത്തിന്റെ കഥയുടെ ഭാഗമാണെന്ന് ടീസര്‍ കാണിച്ചു തരുന്നു. ചിത്രം ഒക്ടോബറില്‍ തീയേറ്ററുകളിലെത്തും.