പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡില്‍ വരെ കുഴികളുണ്ട്; ഇത് രാജ്യവ്യാപക പ്രശ്‌നം- ഡി.കെ. ശിവകുമാര്‍

ബെംഗളൂരു : റോഡുകളുടെ ശോചനീയാവസ്ഥ രാജ്യവ്യാപകമായ പ്രശ്‌നമാണെന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള റോഡില്‍വരെ കുഴികള്‍ കാണാമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ബെംഗളൂരുവിലെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ന്നതോടെയാണ് കര്‍ണാടക ഉപ മുഖ്യമന്ത്രി ന്യായീകരണവുമായി രംഗത്തെത്തിയത്. കനത്ത മഴയ്ക്കിടെയും ദിനംപ്രതി നഗരത്തിലെ റോഡുകളിലെ ആയിരക്കണക്കിന് കുഴികളാണ് അടച്ചതെന്നും അദ്ദേഹം പറഞ്ഞു.

 പക്ഷേ, അത് അടയ്ക്കാനുള്ള ഞങ്ങളുടെ കടമ ഞങ്ങള്‍ നിര്‍വഹിക്കും. ഇത് ഇന്ത്യ മുഴുവനുമുള്ള ഒരു സിസ്റ്റമാണ്. പക്ഷേ, ഇത് കര്‍ണാടകയില്‍ മാത്രമുള്ളതാണെന്ന് മാധ്യമങ്ങള്‍ വിചാരിക്കുന്നു. ബിജെപി നല്ല രീതിയില്‍ ഇതെല്ലാം കൈകാര്യം ചെയ്‌തെങ്കില്‍ എന്തുകൊണ്ടാണ് ഈ റോഡുകളെല്ലാം ഇങ്ങനെയായത്.”  ശിവകുമാര്‍ ചോദിച്ചു.

ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കുഴികളുടെ നഗരമെന്നായിരുന്നു എച്ച്.ഡി. കുമാരസ്വാമി ബെംഗളൂരുവിനെ വിശേഷിപ്പിച്ചത്. അതിനിടെ ലോജിസ്റ്റിക് കമ്പനിയായ ബ്ലാക്ക്ബക്കും നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ ഡല്‍ഹിയില്‍ പോയി. അവിടെ പ്രധാനമന്ത്രിയുടെ വസതിയുടെ റോഡില്‍ എത്ര കുഴികളുണ്ടെന്ന് മാധ്യമങ്ങള്‍ നോക്കണം. മോശം റോഡുകള്‍ രാജ്യവ്യാപകമായ പ്രശ്‌നമാണ്. ഔട്ടര്‍ റിങ് റോഡിന്റെ മോശം അവസ്ഥ കാരണം കമ്പനി മറ്റൊരിടത്തേക്ക് മാറ്റുമെന്നായിരുന്നു ബ്ലാക്ക്ബക്ക് പറഞ്ഞിരുന്നത്.

നവംബറിനുള്ളില്‍ റോഡിലെ കുഴികളടയ്ക്കാന്‍ കരാറുകാര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും നഗരത്തിലെ റോഡ് നവീകരണത്തിനും പ്രവൃത്തികള്‍ക്കുമായി 1100 കോടി രൂപ അനുവദിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!