കൊച്ചി: പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി.ടോള്‍ നിലവിലിരുന്ന സമയത്ത് അഭിമുഖീകരിച്ചിരുന്ന ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവെയ്ക്കുന്നത് എന്നാണ് വിവരം.
വ്യവസ്ഥകളോടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുക.റോഡുകളുടെ അറ്റകുറ്റപ്പണികളും അടിപ്പാതകളുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടപ്പിലാക്കാനുള്ള വ്യവസ്ഥകള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായേക്കും.
മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. തിങ്കളാഴ്ച ടോള്‍ പുനഃസ്ഥാപിക്കുമെന്നാണ് നിലവിലെ വിവരം.മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനമുണ്ടായേക്കും എന്നാണ് സൂചന.