കൊച്ചി : സംസ്ഥാനത്ത് രണ്ടുദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,205 രൂപയിലും പവന് 81,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 8,380 രൂപയിലെത്തി.
തുടർച്ചയായി രണ്ടുദിവസത്തെ ഇടിവിനു ശേഷമാണ് സ്വർണവില ഇന്നു വീണ്ടും കുതിച്ചുയർന്നത്.ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 3,704 ഡോളർ എന്ന റിക്കാർഡിൽ നിന്ന് 3,634 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ 3,653 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 135 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.