പേറ്റന്റ് ലഭിച്ച ‘ഗോപിക’നെൽവിത്ത് വിളയൂരിൽ വിളയും;ഒരു കതിരിൽ 210നെന്മണികൾ

കൊപ്പം: പാലക്കാടൻമട്ടയോട് സാമ്യമുള്ള പുതിയ നെൽവിത്ത് ‘ഗോപിക’ ഇനി വിളയൂരിൽ വിളയും. കരിങ്ങനാട് പാടശേഖരത്തിലെ രണ്ടേക്കറിലാണ് നെൽക്കൃഷി നടപ്പാക്കുന്നത്. പുലാമന്തോൾ ചേലപ്പുറത്ത് ശശിധരനാണ് ഗോപിക നെൽവിത്ത് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ ജൂണിലാണ് ഇതിന് പേറ്റന്റ് ലഭിച്ചത്. വിത്തിടൽ വിളയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബിഗിരിജ നിർവഹിച്ചു.ശശിധരൻ എട്ടുവർഷത്തോളമായി നടപ്പാക്കിയ പരീക്ഷണത്തിനുശേഷമാണ് ഗോപിക നെൽവിത്തിന് പേറ്റന്റ് ലഭിച്ചത്. പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രം, ഹൈദരാബാദിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ, കേന്ദ്രസർക്കാറിനുകീഴിലുള്ള പ്ലാന്റ് പ്രൊട്ടക്ഷൻ വെറൈറ്റി അതോറിറ്റി എന്നിവയുടെ നിരിക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ.

പുലാമന്തോളിലും ആലത്തൂരിലും ഈ പുതിയ നെൽവിത്ത് പരീക്ഷിച്ച് മികച്ചവിളവ് ലഭിച്ചിരുന്നതായി ശശിധരൻ പറഞ്ഞു. അത്യുത്പാദന ശേഷിയുള്ള വിത്താണിത്. ഐശ്വര്യ, ജ്യോതി വിത്തിനങ്ങൾ ഒന്നിച്ചുവിതച്ച് അതിൽനിന്നാണ് പുതിയവിത്തിനം ശശിധരൻ വികസിപ്പിച്ചെടുത്തത്. 120 ദിവസമാണ് മൂപ്പ്. ഉയർന്ന രോഗപ്രതിരോധ ശേഷിയാണ് പ്രധാന പ്രത്യേകത. കാറ്റുവീഴ്ച സംഭവിക്കില്ല. നെൽച്ചെടിയുടെ തണ്ടിന് 90 സെന്റീമീറ്റർമുതൽ ഒരുമീറ്റർവരെയാണ് നീളം. ഒരു കതിരിൽ 210 നെന്മണികൾ വരെയുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!