തിരുവനന്തപുരം : ചിങ്ങവനം-കോട്ടയം ഭാഗത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20-ന് ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും.തിരുവനന്തപുരം-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ (16312), തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു ഹംസഫര്‍ (16319), കന്യാകുമാരി-ഡിബ്രുഗഢ് (22503), തിരുവനന്തപുരം സെന്‍ട്രല്‍- മധുരൈ അമൃത (16343), തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു (16347) എന്നിവ കോട്ടയം പാതയ്ക്കു പകരം ആലപ്പുഴ വഴിയാകും കടന്നുപോകുക.20-നുള്ള മധുരൈ ഗുരുവായൂര്‍ (16327) കൊല്ലത്ത് അവസാനിപ്പിക്കും. 21-ന് കൊല്ലത്തുനിന്നു യാത്ര തുടങ്ങും.
20-നുള്ള നാഗര്‍കോവില്‍-കോട്ടയം (16366) ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും. 19-ന് പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം (12695) കോട്ടയത്ത് അവസാനിപ്പിക്കും. 20-ന് കോട്ടയത്തുനിന്നു മടക്കയാത്ര ആരംഭിക്കും.