ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ഇ​ന്നു ഫൈ​ന​ല്‍

ടോ​ക്കി​യോ : ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണം നി​ല​നി​ര്‍​ത്താ​നാ​യി നി​ല​വി​ലെ ചാ​മ്പ്യ​നും ഇ​ന്ത്യ​യു​ടെ ജാ​വ​ലി​ൻ ‍ത്രോ ​സൂ​പ്പ​ര്‍ താ​ര​വു​മാ​യ നീ​ര​ജ് ചോ​പ്ര ഇ​ന്നു ഫീ​ല്‍​ഡി​ല്‍ ഇ​റ​ങ്ങും.ബു​ധ​നാ​ഴ്ച ന​ട​ന്ന യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ ഫൈ​ന​ല്‍ ടി​ക്ക​റ്റെ​ടു​ത്താ​ണ് നീ​ര​ജി​ന്‍റെ വ​ര​വ്. യോ​ഗ്യ​താ റൗ​ണ്ടി​ലെ ഗ്രൂ​പ്പ് എ​യി​ല്‍ മ​ത്സ​രി​ച്ച നീ​ര​ജ് ചോ​പ്ര, ആ​ദ്യ ഏ​റി​ല്‍ 84.85 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ജാ​വ​ലി​ന്‍ പാ​യി​ച്ചു. ഫൈ​ന​ലി​ലേ​ക്കു​ള്ള യോ​ഗ്യ​താ മാ​ര്‍​ക്ക് 84.50 മീ​റ്റ​ര്‍ ആ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ലോ​ക ചാ​മ്പ്യ​ന്‍​ഷി​ലും സ്വ​ര്‍​ണം നേ​ടു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് നീ​ര​ജ് ചോ​പ്ര​യ്ക്കു​ള്ള​ത്. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.53 മു​ത​ലാ​ണ് പു​രു​ഷ വി​ഭാ​ഗം ജാ​വ​ലി​ന്‍​ത്രോ ഫൈ​ന​ല്‍ പോ​രാ​ട്ടം. 2023 ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ല്‍ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 88.17 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് നീ​ര​ജ് ഇ​ന്ത്യ​ക്കാ​യി ച​രി​ത്ര സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!