യാത്രക്ലേശം പരിഹരിക്കാൻ ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക്​ നീട്ടണമെന്ന്​​ ആവശ്യം

കോ​ട്ട​യം : യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യ​തോ​ടെ ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വൈ​കീ​ട്ട്​ കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര അ​നു​ദി​നം ദു​രി​ത​മാ​കു​ക​യാ​ണ്. വേ​ണാ​ട്, മെ​മു ട്രെ​യി​നു​ക​ളി​ൽ ക​ട​ന്നു​കൂ​ടാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങു​ന്ന ദൈ​നം​ദി​ന യാ​ത്ര​ക്കാ​ർ. വേ​ണാ​ടി​ന് മു​മ്പ് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്​ ഒ​രു ട്രെ​യി​ൻ വേ​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്ന് മി​ക്ക ട്രെ​യി​നു​ക​ളും ഇ​പ്പോ​ൾ പു​റ​പ്പെ​ടു​ന്ന​ത് ച​വി​ട്ടു​പ​ടി​യി​ൽ​വ​രെ യാ​ത്ര​ക്കാ​രെ നി​റ​ച്ചാ​ണ്. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. വൈ​കീ​ട്ട്​ 03.50ന് ​എ​റ​ണാ​കു​ളം ടൗ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന 56317 ഗു​രു​വാ​യൂ​ർ -എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചാ​ൽ വൈ​കു​ന്നേ​ര​ത്തെ തി​ര​ക്കി​ന് പ​രി​ഹാ​ര​മാ​കും. എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ലെ പ്ലാ​റ്റ് ഫോം ​ദൗ​ർ​ല​ഭ്യ​ത്തി​നും പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ​രി​ഹാ​ര​മാ​കും.

കോ​ട്ട​യ​ത്തു​നി​ന്ന് വൈ​കീ​ട്ട്​ 06.15ന്​ ​പു​റ​പ്പെ​ട്ടാ​ൽ 56318 എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​റി​ന്റെ ഷെ​ഡ്യൂ​ൾ​ഡ് സ​മ​യ​മാ​യ 07.48ന് ​ത​ന്നെ എ​റ​ണാ​കു​ളം ടൗ​ണി​ൽ എ​ത്താ​ൻ സാ​ധി​ക്കും. റേ​ക്ക് ഷെ​യ​റി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്തി​യാ​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​കു​ന്ന സ​ർ​വി​സി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്.വൈ​കീ​ട്ട്​ 05.20നു​ശേ​ഷം രാ​ത്രി 09.45ന് ​മാ​ത്ര​മാ​ണ് ഏ​റ്റു​മാ​നൂ​ർ, കു​റു​പ്പ​ന്ത​റ, വൈ​ക്കം, പി​റ​വം, മു​ള​ന്തു​രു​ത്തി സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്​​റ്റോ​പ്പു​ള്ള അ​ടു​ത്ത സ​ർ​വി​സു​ള്ള​ത്. ജി​ല്ല​യി​ലെ വി​വി​ധ ഓ​ഫി​സു​ക​ളി​ൽ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രും ഇ​തു​മൂ​ലം വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്നു. കോ​ട്ട​യം സ്​​റ്റേ​ഷ​ൻ വി​ക​സി​പ്പി​ച്ചെ​ങ്കി​ലും പു​തു​താ​യി ഒ​രു സ​ർ​വി​സും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. എ​റ​ണാ​കു​ള​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന ചി​ല സ​ർ​വി​സു​ക​ൾ കോ​ട്ട​യ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും ന​ട​പ്പാ​യി​ട്ടി​ല്ല.

ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ കോ​ട്ട​യ​ത്തേ​ക്ക് എ​ത്തു​ന്ന​തോ​ടെ ജി​ല്ല​യി​ലെ യാ​ത്ര​ക്ലേ​ശ​ത്തി​ന് വ​ലി​യ തോ​തി​ൽ ആ​ശ്വാ​സ​മാ​കും. കോ​ട്ട​യ​ത്തു​നി​ന്ന് കൊ​ല്ല​ത്തേ​ക്കു​ള്ള 66315 മെ​മു​വി​ന് ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ തെ​ക്ക​ൻ ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​യും സാ​ധ്യ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!