മാർഗ്ഗദീപം സ്‌കോളർഷിപ്പ്: 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്‌കോളർഷിപ്പിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്‌കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കണം. വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്നത് നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471-2302090.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!