ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പിന്തുണ ഉറപ്പാക്കാൻ ഭരണ-പ്രതിപക്ഷ മുന്നണികൾ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും.ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ. എൻഡിഎ സ്ഥാനാർഥി മഹാരാഷ്ട്രാ ഗവർണർ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരിൽക്കണ്ട് പിന്തുണതേടി. സി.പി. രാധാകൃഷ്ണന് വ്യക്തമായ മേൽക്കൈയുണ്ട്.

വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയുമുണ്ട്. അപ്രതീക്ഷിത കോണുകളിൽനിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി. ഏഴ് അംഗങ്ങളുള്ള ബിജെഡി, നാല് അംഗങ്ങളുള്ള ബിആർഎസ്, ഓരോ അംഗങ്ങൾ വീതമുള്ള അകാലിദൾ അടക്കം മൂന്നു പാർട്ടികൾ മൂന്നു സ്വതന്ത്രൻമാർ എന്നിവർ നിലപാട് വ്യക്തമാക്കിയിട്ടില്ല. 788 പേരാണ് ഇലക്ടറൽ കോളേജിലുള്ളത്.

ഒഴിവുകൾ മാറ്റിനിർത്തിയാൽ ഇത് 781 ആണ്. ഭൂരിപക്ഷത്തിന് 391 വോട്ടുകൾ വേണം. എൻഡിഎയ്ക്ക് 422 അംഗങ്ങളുണ്ട്. ചെറുപാർട്ടികളുടെ പിന്തുണ ലഭിക്കുമെന്നതിനാൽ സി.പി. രാധാകൃഷ്ണന് 435-നുമേൽ വോട്ടുകൾ ലഭിക്കുമെന്നാണ് എൻഡിഎ പ്രതീക്ഷ.

One thought on “ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പിന്തുണ ഉറപ്പാക്കാൻ ഭരണ-പ്രതിപക്ഷ മുന്നണികൾ

  1. I will right away clutch your rss as I can’t in finding your email subscription link or e-newsletter service. Do you’ve any? Kindly allow me understand so that I could subscribe. Thanks.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!