അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 115 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.പരുക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇൻഫർമേഷൻ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.