ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരെന്ന് മറുനാടന്‍

ഇടുക്കി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് വധിക്കാന്‍ ശ്രമം. ഇടുക്കിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് സ്വന്തം വാഹനത്തില്‍ തനിയെ മടങ്ങുമ്പോള്‍ മറ്റൊരുവാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടുകയായിരുന്നു. ഗ്‌ളാസ് താഴ്‌ത്തിയതോടെ സംഘം ഷാജനെ മര്‍ദ്ദിക്കുകയും ചെയ്തു. വധിക്കാന്‍ ശ്രമിച്ചത് ആറംഗ ഡിവൈഎഫ്‌ഐ സംഘമാണെന്ന് മറുനാടന്‍ ആരോപിച്ചു. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയതെന്ന് അറിയുന്നു. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തയുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.

ആറംഗ ഡിവൈഎഫ്‌ഐ സംഘമാണ് ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത്. നടന്നത് ആസൂത്രത ആക്രമണമായിരുന്നു. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്. കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി.

അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന.

ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി.

ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചന. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് അതിവേഗ നീക്കങ്ങള്‍ നടത്തിയിരുന്നു. സമാന ഇടപെടല്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ക്കെതിരെ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!