കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ രാജ് മോഹൻ നായരുടെ മകൻ അഭിജിത്താണ് മരിച്ചത്.. അപകടം നടക്കുമ്പോൾ വാഹനത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. മറ്റുള്ളവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
