കോട്ടയം :60ൽ പരം വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമേകിക്കൊണ്ട് ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. മലയോര കർഷകരുടെ ഈ ചിരകാല ആവശ്യത്തിന് വേണ്ടി കേരള കോൺഗ്രസ് പ്രസ്ഥാനവും അതിൻ്റെ നേതാക്കൻമാരും നിരന്തരം നിയമസഭയിലും ജനങ്ങൾക്കിടയിലും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒട്ടനവധി പ്രക്ഷോഭങ്ങൾ നടത്തുകയും അതാതു കാലത്തേ ഗവൺമെൻ്റിൽ നിരന്തരം ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് ഈ ജനകീയ ആവശ്യം അംഗീകരിച്ച ഈ നിയമഭേദഗതിക്ക് അംഗീകാരം നൽകിയ ഏറ്റവും പ്രിയങ്കരനായ പിണറായി വിജയനേയും അദ്ദേഹം നേതൃത്വം നൽകുന്ന ഇടതു പക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റിനേയും പ്രത്യേകം അഭിനന്ദിക്കുന്നതായി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു .
