പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ലോ​റി​യി​ടി​ച്ചു; സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് പെട്രോൾ പമ്പിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന സജി ഡോമിനിക് തുണ്ടിയിൽ (56) മരണപെട്ടു.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്‌ ഹൈസ്കൂളിലെ മുൻ ക്ലാർക്ക് ആയിരുന്നു സജി. തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്‌ ഹൈസ്‌കൂളിലും, പിന്നീട് ഇളങ്ങുളം സ്‌കൂളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ നിർമ്മല മീനച്ചിൽ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ. മക്കൾ സാന്ദ്ര മോൾ(കാനഡ), സാംരംഗ് (വിദ്യാർത്ഥി കാനഡ), സ്റ്റീവ്( വിദ്യാർത്ഥി മണിപ്പാൽ.)

ഇന്ന് രാവിലെ 7 മണിക്കാണ് അപകടം സംഭവിച്ചത്. റോഡിലൂടെ സൈക്കിൾ ഓടിച്ചു പോകവേ, പിന്നിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവർ ഓട്ടത്തിൽ മയങ്ങി പോയതാണ് അപകട കാരണം എന്ന് അനുമാനിക്കുന്നു.

അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ മുൻകൈയെടുത്ത് സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് 26 ലെ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മേരി ക്വീൻസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.

സംസ്കാരം പിന്നീട്.

11 thoughts on “പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ലോ​റി​യി​ടി​ച്ചു; സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

  1. Я бы хотел выразить свою благодарность автору этой статьи за его профессионализм и преданность точности. Он предоставил достоверные факты и аргументированные выводы, что делает эту статью надежным источником информации.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!