കിക്ക്ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി നായിഫാഹ് ഫാത്തിമാ നേടിയത് സ്വർണ മെഡൽ

എരുമേലി:എരുമേലിക്കാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനി നായിഫാഹ് ഫാത്തിമാ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു നേടിയത് സ്വർണ മെഡൽ.. കേരള അസോസിയേഷൻ ഓഫ് കിക്ക്‌ ബോക്സിങ് ഓഗസ്റ്റ് 16,17 തൃപ്രയാറിൽ വെച്ചു നടത്തിയ കിക്ക്ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചാണ് നായിഫാഹ് ഫാത്തിമാ സ്വർണ മെഡൽ നേടിയത്.. ഇതോടെ ഒക്ടോബറിൽ ഹൈദരബാദിൽ നടക്കുന്ന കിക്ക്ബോക്സിങ് നാഷണല്‍ ചാമ്പ്യൻഷിപിൽ പങ്കെടുത്ത് മത്സരിക്കാൻ യോഗ്യത കൂടി ലഭിച്ചിരിക്കുകയാണ്. നൗഫൽ എം തമീം – സിയാനാ ഷുക്കൂർ ദമ്പതികളുടെ മകളായ നായിഫാഹ് ഫാത്തിമ എരുമേലി പതിനാറച്ചിറയിൽ പി എസ്‌ അബ്ദുൽ ഷുക്കൂറിന്റെയും സഫിയ ഷുക്കൂറിന്റെയും ചെറുമകൾ ആണ്. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയതാണ് കുടുംബം. എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ നാലാം ക്ലാസിലെ വിദ്യാർത്ഥിനിയാണ് നായിഫാഹ് ഫാത്തിമ. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന യാസീൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് അക്കാഡമിയിലാണ് കരാട്ടെ , മിക്സഡ് മാർഷ്യൽ ആർട്സ് പഠിക്കുന്നത്.

3 thoughts on “കിക്ക്ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി നായിഫാഹ് ഫാത്തിമാ നേടിയത് സ്വർണ മെഡൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!