അമ്മ: ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

എറണാകുളം: താര സംഘടന അമ്മയുടെ ചരിത്രത്തിലാദ്യമായി വനിതകള്‍ നേതൃത്വത്തിലേക്ക്.പ്രസിഡന്റായി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലെയയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു.ഉണ്ണി ശിവപാലാണ് ട്രഷറര്‍.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്വേത മേനോന് 159 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ദേവന് 132 വോട്ടും ലഭിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചത്. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു.

രാവിലെ പത്ത് മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 298 പേര്‍ വോട്ട് ചെയ്തു.ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയില്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തു.മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ വോട്ട് ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!