മുണ്ടക്കയം :ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മുണ്ടക്കയത്ത് ഒരു ദശാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഹോട്ടൽ അർമാനിഇന്ന് മുതൽ പുതിയ ഭാവത്തിൽ പ്രവർത്തനം തുടങ്ങും .വൈവിധ്യമായ പുത്തൻ വിഭവങ്ങളുമായി മണിമലയാർ ഫാമിലി റെസ്റ്റോറന്റ് ഉൾപ്പെടെ വിവിധ സൗകര്യങ്ങളുമായി ഇന്ന് ഉച്ചക്ക് 12 .30 ന് പ്രശസ്ത സിനിമ സീരിയൽ തരാം ടോണി ഉദ്ഘാടനം നിർവഹിയ്ക്കും .രാവിലെ 11 മണിമുതൽ ശിങ്കാരി മേളവും വൈകിട്ട് അഞ്ച് മണിമുതൽ പ്രശസ്ത ഇൻസ്ട്രുമെന്റൽ ഫ്യൂഷനിസ്റ്റ് മനോജ് ബംഗളൂരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ വാഗൻസയും ഉണ്ടായിരിക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു .
