കഴക്കൂട്ടം സൈനിക സ്കൂളിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ന് (ജൂലൈ 26) കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ഗംഭീരമായും ദേശസ്നേഹത്തോടെയും ആചരിച്ചു. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് ഈ ദിനം. 1999-ലെ കാർഗിൽ യുദ്ധത്തിൽ ദ്രാസ്-കാർഗിൽ മേഖലയിലെ തന്ത്രപ്രധാനമായ പർവതനിരകൾ ശത്രുസൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തിൽ നിന്ന് ഇന്ത്യൻ സായുധ സേന നടത്തിയ ധീരമായ ചെറുത്ത് നില്പിനെ അനുസ്മരിക്കുന്ന ഈ ദിനം കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നു.

സൈനിക സ്കൂൾ ഗാർഡ്സ് സ്ക്വയറിൽ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരഹൃദയരെ ആദരിച്ച്കൊണ്ട്
മറ്റ് ഓഫീസർമാർ, അസോസിയേറ്റ് എൻ.സി.സി ഓഫീസർമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ, സൈനിക് സ്കൂൾ എൻസിസി കാഡറ്റുകൾ എന്നിവർ സ്മൃതി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ കാഡറ്റുകളും ഫാക്കൽറ്റിയും ഉൾപ്പെട്ട ഒരു പ്രത്യേക ഒത്തുകൂടൽ സംഘടിപ്പിച്ചു, ഈ പരിപാടിയിൽ ദേശസ്നേഹ ഗാനാലാപനങ്ങൾ, കാർഗിൽ പോരാട്ടത്തിന്റെ വീരഗാഥകൾ വിവരിക്കുന്ന കാഡറ്റുകളുടെ പ്രസംഗങ്ങൾ, ഇന്ത്യൻ സായുധ സേനയിലെ സൈനികർ മാതൃകയാക്കിയ ധൈര്യം, സമർപ്പണം, നിസ്വാർത്ഥ സേവനം എന്നിവയുടെ ആത്മാവ് ഉൾക്കൊള്ളാൻ കാഡറ്റുകളോട് ആഹ്വാനം ചെയ്ത പ്രിൻസിപ്പലിന്റെ ചിന്തോദ്ദീപകമായ പ്രസംഗം എന്നിവ ഉണ്ടായിരുന്നു.

ഈ അനുസ്മരണം കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികൾക്കുള്ള ആദരാഞ്ജലിയായി മാത്രമല്ല, രാജ്യത്തിന്റെ ഭാവി തലമുറക്ക് ആഴത്തിലുള്ള ദേശസ്‌നേഹം, പ്രതിരോധശേഷി, ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കാനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന ഒന്നായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!