കണ്ണൂരിൽ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

കൂത്തുപറമ്പ് : കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. ഓടുമേഞ്ഞ വീടിയായിരുന്നു.അതിവേഗതയിൽ വീശിയ കാറ്റാണ് ഇന്നലെ ജില്ലയിൽ ഉണ്ടായത്. തുടർന്ന് വീടിന് സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

2 thoughts on “കണ്ണൂരിൽ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

  1. I like what you guys are up also. Such intelligent work and reporting! Keep up the superb works guys I¦ve incorporated you guys to my blogroll. I think it will improve the value of my website 🙂

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!