തിരുവനന്തപുര: കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് അടക്കം ജയിലിലെ വീഴ്ചകൾ തുടർക്കഥയായതിനു പിന്നാലെ ജയിലുകളിലെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന്.രാവിലെ 11ന് നടക്കുന്ന യോഗത്തിൽ ജയിൽ മേധാവിയും ഡിഐജിമാരും പങ്കെടുക്കും. കൂടാതെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ കർക്കശമാക്കാൻ ആവശ്യമായ നടപടികൾ യോഗത്തിലുണ്ടാകുമെന്നാണു വിവരം.
കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്നു ചേരും. സംസ്ഥാന പോലീസ് മേധാവി രവഡാ ചന്ദ്രശേഖർ വിളിച്ച യോഗത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ഡിഐജിമാർ, ഐജിമാർ, എഡിജിപി തുടങ്ങിയവർ പങ്കെടുക്കും.