കാറ്റിലും മഴയിലും വ്യാപക നാശം ,വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരങ്ങൾ വീണു ,റോഡ് ഗതാഗതം തടസപ്പെട്ടു …

എരുമേലി: എരുമേലി- റാന്നി റോഡിൽ ഇന്ന് ശക്തമായ കാറ്റിൽ കനകപ്പലം മുതൽ മുക്കട വരെ മരങ്ങൾ റോഡിൽ വീണ് വ്യാപകമായി നാശനഷ്‌ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർത്താണ് മരങ്ങൾ വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വീടുകളിലും മരങ്ങൾ വീണ് നാശനഷ്‌ടങ്ങൾ നേരിട്ടു. കനകപ്പലം ശ്രീനിപുരം പഴയപള്ളി ഭാഗത്ത്‌ പ്രിയ ഭവനം ഏലിയാമ്മയുടെ വീട്ടിലെ ശുചിമുറി അയൽവാസിയുടെ പറമ്പിലെ മരം കടപുഴകി വീണ് തകർന്നു. കനകപ്പലം ഓർത്തഡോക്സ് പള്ളിയുടെ സമീപത്തെ മാവ് കടപുഴകി. കനകപ്പലം നീറംപ്ലാക്കൽ ബ്ലസൻന്റെ വീടിന് സമീപമുള്ള കോഴികൂടുകളും ഫാമും മരം വീണ് തകർന്നു.

എരുമേലി വെച്ചുച്ചിറ മേഖലകളിൽ വീശി അടിച്ച കൊടുങ്കാറ്റിൽ വൻ നാശനഷ്ടങ്ങൾ .ഇതിൻ്റെ പ്രാഥമിക വിവരം മാത്രം നൽകുന്നതിന്റെ ഭാഗമായി എരുമേലി ശബരിമല പാതയിലെ എംഇഎസ് കോളജിനും അസീസി ആശുപത്രിക്കും ഇടയിൽ വൻമരം കടപുഴകുകയും അതേത്തുടർന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചു.ശക്തമായ കാറ്റിൽ mukoottuthara മാറിടം കവലയിൽ വീടിന്റെ മുകളിലേക്കു വലിയ തേക് മരം വീണു.

ഇന്ന് ശക്തമായ കാറ്റിൽ എരുമേലി കനകപ്പലം ജങ്ഷനിൽ വനത്തിലെ മരം വീണ് കുടുംബശ്രീയുടെ പെട്ടിക്കട തകർന്നു. ഈ സമയം കടയ്ക്ക് സമീപം നിന്ന പുലിക്കുന്ന് സ്വദേശി ബിനുവിന് മരത്തിന്റെ ശിഖരം പതിച്ച് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലി ഓരുങ്കൽ കടവിലും കാരിത്തോട് ഭാഗത്തും നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് ഭാഗീകമായ നഷ്ടം സംഭവിച്ചു .എരുമേലി നേർച്ചപ്പാറ ,കണ്ണിമല കോളനി പ്രദേശം എന്നിവിടങ്ങളിലും വ്യാപക നാശം സംഭവിച്ചു .വൈദ്യുതി വിതരണം തടസപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!