കോട്ടയം വാർത്തകൾ ,അറിയിപ്പുകൾ …………………..

ഹരിതകർമസേനാംഗങ്ങളുടെ മക്കൾക്ക് ക്യാഷ് പ്രൈസ് വിതരണം ഇന്ന്്

കോട്ടയം: ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹരികർമസേനാംഗങ്ങളുടെ മക്കളിൽ 2024-2025 അധ്യയന വർഷത്തിൽ  എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസും ആദരവും നൽകുന്നു.
ശനിയാഴ്ച (ജൂലൈ 26)തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ രാവിലെ 10.30 ന് നടക്കുന്ന പരിപാടി സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ്് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ അധ്യക്ഷത വഹിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ മുഖ്യപ്രഭാഷണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്,കോട്ടയം ക്ലീൻ കേരള കമ്പനി മാനേജർ ജിഷ്ണു ജഗൻ, ജില്ലാ ഡിജിറ്റൽ സർവീസ് സെക്ഷൻ റീജണൽ മാനേജർ കെ.വി. വരുൺ, ഹരിതകേരളം മിഷൻ ജില്ലാ  കോ-ഓർഡിനേറ്റർ എൻ.എസ.് ഷൈൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഹരിതകർമസേന ജില്ലാ കോ-ഓർഡിനേറ്റർ പ്രണവ് വിജയൻ, അക്കൗണ്ട് അസിസ്റ്റന്റ് ആദിത്യ മോഹൻ, ടെക്നിക്കൽ അസിസ്റ്റന്റ് എം.എസ.് ഐശ്വര്യ മോൾ എന്നിവർ പങ്കെടുക്കും.
തുടർന്ന് സംരംഭകത്വവും സാധ്യതകളും എന്ന വിഷയത്തിൽ മനോജ് മാധവനും പ്ലാസ്റ്റിക് തരംതിരിക്കൽ എന്ന വിഷയത്തിൽ അൻഷാദ്  ഇസ്മായിൽ എന്നിവർ പരിശീലനക്ലാസ്സും പി.ആർ. രഞ്ജിത്ത് മോട്ടിവേഷൻ ക്ലാസ്സും എടുക്കും.

(കെ.ഐ.ഒ.പി.ആർ. 1832/2025)

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

കോട്ടയം:  കേരള സർക്കാർ സ്ഥാപനമായ കേരളാ സ്‌റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടുകൂടി തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് ഇന്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടൂ കഴിഞ്ഞവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 7994926081.

(കെ.ഐ.ഒ.പി.ആർ. 1833/2025)

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ  തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.

(കെ.ഐ.ഒ.പി.ആർ. 1834/2025)

ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന്റെ 23 സബ് രജിസ്ട്രാർ ഓഫീസുകളിൽ ക്യാമറകളുടെ ബാറ്ററികൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ഓഗസ്റ്റ് 11ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഓഗസ്റ്റ് 13 ന് ഉച്ചയ്ക്കുശേഷം മൂന്നിന് തുറക്കും. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ), ജില്ലാ രജിസ്ട്രാർ ജനറലിന്റെ ഓഫീസ്, രജിസ്ട്രേഷൻ കോംപ്ലക്സ്, കളക്ടറേറ്റ് പി.ഒ. കോട്ടയം-686002 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481-2563822.

(കെ.ഐ.ഒ.പി.ആർ. 1835/2025)

മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സ്

കോട്ടയം: നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ തുടർവിദ്യാഭ്യാസകേന്ദ്രത്തിൽ മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ കോഴ്സാണ്. യോഗ്യത എസ്.എസ്.എൽ.സി. വിശദവിവരത്തിന് ഫോൺ: 04812 360835, 8078095920.

(കെ.ഐ.ഒ.പി.ആർ. 1836/2025)

സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് പരിശീലനം. ഓഗസ്റ്റ് രണ്ടിന്് പരിശീലനം ആരംഭിക്കും. ഫാസ്റ്റ്ഫുഡ് സ്റ്റാൾ ഉദ്യമി, സോഫ്റ്റ് ടോയ്‌സ് മേക്കിങ് എന്നീ കോഴ്സുകളിലേക്ക്് സൗജന്യമായി പരിശീലനം നൽകുന്നതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തുകൊടുക്കും. ഫോൺ: 0481-2303307,2303306. ഇ- മെയിൽ വിലാസം rsetiktm@sbi.co.in.

എച്ച്.ഐ.വി / എയ്ഡ്സ് ബോധവൽക്കരണം:
സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കോട്ടയം: കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ എയ്ഡ്സ് ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്രാ യുവജനദിനത്തിന് മുന്നോടിയായി ജില്ലാതലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
17 -25  പ്രായമുള്ള സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള കോളജ് വിദ്യാർഥികൾക്കായി മാരത്തൺ മത്സരം, 8,9,11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. രണ്ടുപേർ ഉൾപ്പെടുന്ന ഒരു ടീമായിട്ടാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്‌കൂളിൽനിന്ന് ഒരു ടീം മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ക്വിസ് മത്സരം ഓഗസ്റ്റ് രണ്ട് ശനിയാഴ്ച രാവിലെ 10.30 മുതൽ കോട്ടയം കളക്ടറേറ്റിലെ തൂലിക  കോൺഫറൻസ് ഹാളിൽ നടക്കും. പൊതുആരോഗ്യം, കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം, എച്ച.്ഐ.വി./എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സർക്കാർ ആരോഗ്യപരിപാടികൾ എന്നിവയാണ് ക്വിസ് മത്സര വിഷയങ്ങൾ. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതാണ്.

 മാരത്തൺ മത്സരം (റെഡ് റൺ) ഓഗസ്റ്റ് അഞ്ചിന് കോട്ടയം സി.എം.എസ.് കോളജിൽ നടക്കും. സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തൺ മത്സരത്തിൽ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000,4000,3000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്കും മാരത്തൺ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കും സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 നകം പങ്കെടുക്കുന്നവരുടെ പേരും സ്ഥാപനത്തിന്റെ പേരും വാട്സ്ആപ്പ് ചെയ്തു രജിസ്റ്റർ ചെയ്യണം. നമ്പർ: 9496109189.
(കെ.ഐ.ഒ.പി.ആർ. 1841/2025)

എം.ബി.എ. സീറ്റ് ഒഴിവ്

തിരുവനന്തപുരം: നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മയിൽ) 2025-27 എം.ബി.എ. ബാച്ചിലേയ്ക്ക് എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളളതിൽ ഒഴിവുവന്ന ഏതാനും സീറ്റുകളിലേക്ക് ജൂലൈ 28ന് (തിങ്കൾ) രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർഥികൾക്ക് അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ 9496366741/9188001600 എന്നീ നമ്പരുകളിലും www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും.
(കെ.ഐ.ഒ.പി.ആർ. 1842/2025)

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോണിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ എന്നി സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, വിർച്ച്വൽ റിയാലിറ്റി ഓഗ്മെന്റ് റിയാലിറ്റി കോഴ്സുകളും ലഭ്യമാണ്. യോഗ്യത: പ്ലസ് ടു. നാഗമ്പടം കെൽട്രോൺ നോളേഡ്ജ് സെന്ററിലാണ് ക്ലാസുകൾ. ഫോൺ:8590118698, 6282841772

(കെ.ഐ.ഒ.പി.ആർ. 1843/2025)

വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന്

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെ 2026 മാർച്ച് വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന് നടക്കും. കോട്ടയം, വയനാട് ജില്ലകളിൽ നിന്നായി ഒരോ കോ-ഓർഡിനേറ്റർമാരെയാണ് തിരഞ്ഞെടുക്കുന്നത്. 8000 രൂപയാണ് പ്രതിമാസ ഹോണറേറിയം.
യോഗ്യത: പ്ലസ്ടു. പ്രായപരിധി 18നും 40നുമിടയിൽ. അപേക്ഷാ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യം ഉള്ള യുവജനങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സർട്ടിഫിക്കറ്റുകളുടെ കോപ്പി ഉൾപ്പെടെ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 2025 ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന്  തിരുവനന്തപുരം വികാസ്ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

(കെ.ഐ.ഒ.പി.ആർ. 1844/2025)

അപേക്ഷ ക്ഷണിച്ചു

കോട്ടയം:വിമുക്ത ഭടന്മാരുടെ മക്കൾക്ക് സെൻട്രൽ പൂൾ ക്വാട്ട വഴിയുള്ള
എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റിന് അപേക്ഷിക്കാം.
കേന്ദ്രീയ സൈനിക ബോർഡിന്റെ വെബ്സൈറ്റ് നിലവിൽ പ്രവർത്തനരഹിതമായതിനാൽ www.desw.gov.in അല്ലെങ്കിൽ www.dgrindia.gov.in  എന്നീ വെബ്സൈറ്റുകളിലെ  KSB-MBBS&BDS-2025 / MBBS & BDS Registration  എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0481 2371187.

(കെ.ഐ.ഒ.പി.ആർ. 1845/2025)

വോക്ക് ഇൻ ഇന്റർവ്യൂ 28ന്

കോട്ടയം: ജില്ലാ മൃഗസംരക്ഷണ വകുപ്പ് വൈക്കം ബ്ലോക്കിൽ നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ വെറ്റിനറി ഡോക്ടർ, പാരവെറ്റ് തസ്തികകളിലേക്കും ഉഴവൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്കും ജൂലൈ 22ന് നിശ്ചയിച്ചിരുന്ന വോക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 28 ലേക്ക് മാറ്റി വെച്ചു. വെറ്ററിനറി ഡോക്ടർ തസ്തിയിലേക്ക് ഉച്ചകഴിഞ്ഞ്് രണ്ടുമണിക്കും പാരവെറ്റ് തസ്തികയിലേക്ക് മൂന്നുമണിക്കുമാണ് ഇന്റർവ്യൂ. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.ഇ-ലൈവ്സ്റ്റോക്ക് ഡെയറി പൗൾടി മാനേജ്‌മെന്റ് കോഴ്സ് പാസ്സായിരിക്കണം. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാലയിൽ നിന്നു ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി നഴ്സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ്റ് കോഴ്സ് പാസ്സായവരോ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്  അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ / സ്മോൾ പൗൾടി ഫാർമർ എന്റർപ്രണർ  എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക്  അപേക്ഷിക്കുന്നവർക്ക് എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ : 0481 2563726.

(കെ.ഐ.ഒ.പി.ആർ. 1846/2025)

സീറ്റ് ഒഴിവ്

കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓഫ് ലൈനായി ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. താൽപര്യമുള്ളവർ ഐ.ടി.ഐ.യിൽ നേരിട്ടെത്തി അപേക്ഷ നൽകണം്. വിശദവിവരത്തിന് ഫോൺ: 0481 2380404, 9447507288.
(കെ.ഐ.ഒ.പി.ആർ. 1847/2025)

ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് ശനിയാഴ്ച

കോട്ടയം:  സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജൂലൈ 26 ശനിയാഴ്ച രാവിലെ 11ന് കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!