തൃശൂർ : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന് ബസിടിയിൽപ്പെട്ട് ദാരുണാന്ത്യം. തൃശൂർ അയ്യന്തോളിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. ലാലൂർ സ്വദേശി ആബേൽ ചാക്കോ (24) ആണ് മരിച്ചത്. കുന്നംകുളത്തുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബാങ്ക് ജീവനക്കാരനാണ്.അയ്യന്തോളിൽനിന്ന് പുഴക്കൽ ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡിന്‍റെ അപകടനിലയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.