എരുമേലി :മുസ്ലിം ജമാഅത്ത് കമ്മറ്റി നേതൃത്വം നൽകി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിൽ ഓൺലൈൻ സേവന കേന്ദ്രം ഇന്ന് എരുമേലിയിൽ തുടങ്ങി. ഹജ്ജ് ചെയ്യാൻ വേണ്ടി അപേക്ഷ നൽകുന്നതിനും അതിന് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനും സേവന കേന്ദ്രം സഹായിക്കും. 2026 ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ സേവന കേന്ദ്രം ആദ്യമായി എരുമേലിയിൽ തുടങ്ങാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ജമാഅത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട ഉദ്ഘാടനം നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, ട്രഷറർ നൗഷാദ് കുറുംകാട്ടിൽ, സലിം കണ്ണാങ്കര, നിഷാദ് താന്നിമൂട്ടിൽ, നൈസാം പി അഷ്‌റഫ്, അനസ് പുത്തൻവീട്, അബ്ദുൽ നാസ്സർ ചക്കാല, ഇമാം ഹാഫിസ് റിയാസ് അൽമിസ്ബാഹി, ഷിഫാസ് എം ഇസ്മായിൽ, ഹജ്ജ് ട്രയ്നർ സഫറുള്ള ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
