ഒട്ടാവ : മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില് ബെനാന്സിന്റെയും രജനിയുടെയും മകളുമായ അനീറ്റ ബെനാന്സ് (25) ആണ് മരിച്ചത്.ബിസിനസ് മാനേജ്മെന്റല് ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില് ജോലി ചെയ്യുകയായിരുന്നു അനീറ്റ.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയില് മൃതദേഹം കണ്ടത്. തുടര്ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോര്ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.